Type Here to Get Search Results !

Bottom Ad

ഒാഫീസറുടെ ഒൗദ്യോഗിക കസേരയിൽ ആൾദൈവം രാധേ മാ; പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ സസ്​പെൻഷൻ


ആൾദൈവം രാധേ മാ ഓഫീസ് ക​സേരയിൽ, പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ സസ്​പെൻഷൻ ദില്ലി: (www.evisionnews.co)ആൾദൈവത്തെ സ്​റ്റേഷൻ ഹൗസ്​ ഒാഫീസറുടെ ഒൗദ്യോഗിക കസേരയിൽ ഇരുത്തി ഫോട്ടോ എടുത്ത പൊലീസ്​ ഒാഫീസർക്ക്​ സസ്​പെൻഷൻ. വിവാദ ആൾദൈവം രാധേ മായെ പൊലീസ്​ സ്​​റ്റേഷനിലെ കസേരയിൽ ഇരുത്തിയതിനാണ്​ ദില്ലി വിവേക്​ വിഹാർ സ്​റ്റേഷനിലെ ഹൗസ്​ ഒാഫീസർ സഞ്​ജയ്​ ശർമയെയാണ്​ തൊഴിൽപരമായ ദുർനടപടിക്ക്​ സസ്​പെന്‍റ്​ ചെയ്​തത്​. രാധേ മാ പ​ങ്കെടുത്ത രാംലീല പരിപാടിയിൽ മറ്റ്​ നാല്​ പൊലീസുകാർക്കൊപ്പം ആടിപ്പാടിയ അസി. സബ്​ ഇൻസ്​പെക്​ടർ ബ്രജ്​ ഭൂഷണിനെയും സമാന കുറ്റത്തിന്​ സസ്​പെന്‍റ്​ ചെയ്​തിട്ടുണ്ട്​. കസേരയിൽ ഇരുത്തിയ ഫോ​ട്ടോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ നടപടി വന്നത്​. അസി. സബ്​ഇൻസ്​പെക്​ടർ ആടിപ്പാടുന്നതി​ന്‍റെ വീഡിയോയും വ്യാപകമായി പ്രചരിച്ചു. 


സ്​റ്റേഷനിലെ ഒൗദ്യോഗിക കസേരയിൽ ഇരുത്തിയ സഞ്​ജയ്​ ശർമ ആൾദൈവം കഴുത്തിൽ അണിയുന്ന വസ്​ത്രം വാങ്ങി സ്വന്തം കഴുത്തിൽ അണിഞ്ഞുനിൽക്കുന്ന രീതിയിലാണ്​ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്​. യൂണഫോമിൽ നിന്നായിരുന്നു സഞ്​ജയുടെ കൃത്യങ്ങൾ. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ ഇരുവരെയും സസ്​പെന്‍റ്​ ചെയ്​തതെന്ന്​ ഡെപ്യൂട്ടി കമീഷണർ നുപൂർ പ്രസാദ്​ പറഞ്ഞു. മറ്റ്​ നാല്​ പൊലീസുകാരെ ഒൗദ്യോഗിക ചുമതലകളിൽ നിന്ന്​ നീക്കുകയും വകുപ്പുതല അന്വേഷണം തീരുംവരെ ജില്ലയിലേക്ക്​ തിരിച്ചയക്കുകയും ചെയ്​തിട്ടുണ്ട്​.

സുഖ്​വീന്ദർ കൗർ​ എന്ന രാധേ മാ സ്വയംപ്രഖ്യാപിത ആൾദൈവമായാണ്​ അറിയപ്പെടുന്നത്​. ഹിന്ദു സന്യാസിമാരുടെ പരമോന്നത സമിതിയായി അറിയപ്പെടുന്ന അഖാര പരിഷത്​ കഴിഞ്ഞ മാസം പുറത്തിറക്കിയ 14 വ്യാജ സന്യാസിമാരുടെ പട്ടികയില്‍ രാധേ മാ ഉൾപ്പെടുന്നുണ്ട്. പൊലീസുകാർക്കെതിരെ നടപടിക്ക്​ ആധാരമായ ഫോട്ടോയും വീഡിയോയും കഴിഞ്ഞ സെപ്​റ്റംബർ 28നാണ്​ എടുത്തതെന്ന്​ പൊലീസ്​ പറഞ്ഞു. രാംലീല പരിപാടിയിൽ പ​ങ്കെടുക്കാന്‍ പോകുംവഴി ടോയ്​ലറ്റ്​ ഉപയോഗിക്കാനായാണ്​ രാധേ മാ സ്​റ്റേഷനിൽ എത്തിയതെന്നും ഏതാനും നിമിഷം നേരം ഇരിക്കാൻ വേണ്ടിയാണ്​ കസേര ഉപയോഗിച്ചതെന്നുമാണ്​ എസ്​.എച്ച്​.ഒ ശർമ പറയുന്നത്​.

സംഭവം രാത്രി 11.30ഒാടെയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. 15 പേർ അടങ്ങിയ ഇവരുടെ സംഘം അഞ്ച്​ മിനിറ്റ്​ കൊണ്ട്​ തന്നെ സ്​റ്റേഷൻ വിട്ടതായും ശർമ പറയുന്നു. അറിയാതെയാണ്​ എസ്​.എച്ച്​.ഒയുടെ സീറ്റിൽ ഇരുന്നതെന്നാണ്​ ഇവരുടെ ഭക്​തനായ രൂപേന്ദ്ര കശ്യപ്​ പറയുന്നത്​.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad