കഴിഞ്ഞ ഏപ്രില്‍ 15 നാണ് വകുപ്പുമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആര്‍ഭാടങ്ങളോടെ തന്നെ മാമോഗ്രാം (ക്യാന്‍സര്‍ പരിശോധനാകേന്ദ്രം) ഉദ്ഘാടനം ചെയ്തത്. തുടക്കത്തില്‍ ഇതുസംബന്ധിച്ച് പരിശോധന നടത്താന്‍ ഒരുവിദഗ്ധനെ ഇവിടെനിയമിച്ചിരുന്നു. ഏതാനും ദിവസം അദ്ദേഹം ഇത് പ്രവര്‍ത്തിപ്പിച്ചുവെങ്കിലും മറ്റെന്തോകാരണങ്ങള്‍ കൊണ്ട് അദ്ദേഹം ജോലി ഒഴിവാക്കി പോവുകയായിരുന്നു. എന്നാല്‍ അയാള്‍ക്ക് പകരം മറ്റാരെയും ഇവിടെ നിയമിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. അതോടെ ഇതടച്ചുപൂട്ടിയ അവസ്ഥയിലാണ്. സ്ത്രീകളില്‍ വ്യാപകമായി കണ്ടുവരുന്ന ബ്രസ്റ്റ് ക്യാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തി ചികിത്സിക്കുന്നതിനും രോഗമുക്തിനേടാനും ലക്ഷ്യംവെച്ചാണ് ജില്ലാ ആശുപത്രിയില്‍ മാമോഗ്രാം കേന്ദ്രം സ്ഥാപിച്ചത്. ഇത് നല്ലൊരുശതമാനം സ്ത്രീകളും ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രം അടച്ചുപൂട്ടിയതോടെ പരിശോധാ സൗകര്യവും ഇല്ലാതായ അവസ്ഥയാണ്.
Post a Comment
0 Comments