മോദിക്കെതിരായ പരമാർശം; നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു
evisionnews19:46:000
ദില്ലി: രാജ്യത്ത് നിലനില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മയെപ്പറ്റി സംസാരിക്കുകയും നരേന്ദ്ര മോദിയെ വിമര്‍ശിക്കുകയും ചെയ്തതിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു. ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ ലഖ്‌നൗ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കേസ് ഈ മാസം 7ന് കോടതി പരിഗണിക്കും.പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ് കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മോദി ഇനിയും മൗനം തുടര്‍ന്നാല്‍ തനിക്ക് ലഭിച്ചിട്ടുള്ള അഞ്ച് ദേശീയ അവാര്‍ഡുകളും പ്രധാനമന്ത്രിക്ക് നല്‍കുമെന്ന് പ്രകാശ് രാജ് പറഞ്ഞു. നരേന്ദ്ര മോദി തന്നേക്കാള്‍ മികച്ച അഭിനേതാവാണെന്നും അദ്ദേഹം പരിഹസിച്ചു.പ്രധാനമന്ത്രി എന്നേക്കാള്‍ മികച്ച നടനാണ്. എന്റെ അവാര്‍ഡുകള്‍ എല്ലാം ഞാന്‍ അദ്ദേഹത്തിന് നല്‍കും. പ്രകാശ് രാജ് പറഞ്ഞു. ഗൗരി ലങ്കേഷിന്റെ വധം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്ന നിരവധി ആളുകളുണ്ട്. അവരുടെ ആശയങ്ങള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അവരില്‍ പലരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായികളാണ്. ഇത് എന്നെ വേദനിപ്പിക്കുന്നു, പ്രകാശ് രാജ് പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.ഞാന്‍ പ്രഗത്ഭനായ ഒരു നടനാണ്. നിങ്ങള്‍ അഭിനയിക്കുമ്പോള്‍ അത് എനിക്ക് മനസിലാകില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ഒരു നടന്‍ എന്ന നിലയില്‍ സത്യം എന്താണെന്നും അഭിനയം എന്താണെന്നും പറയാന്‍ എനിക്ക് സാധിക്കും. പ്രകാശ് രാജിനെ ഉദ്ധരിച്ച് മറ്റൊരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്തായാലും എന്ത് അനീതിയേക്കുറിച്ചാണോ താന്‍ സംസാരിച്ചത് അതേ അനീതിക്കിരയാകുന്ന ദുര്യോഗത്തിനാണ് പ്രകാശ് രാജ് പാത്രമായിരിക്കുന്നത്.ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രകാശ് രാജ് വിമര്‍ശനവുമായി രംഗത്തെത്തിയത്. സെപ്തംബര്‍ മാസം അഞ്ചിന് രാത്രിയിലായിരുന്നു ബംഗളുരുവിലെ ഓഫീസില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ ഗൗരി ലങ്കേഷിനെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.
Post a Comment
0 Comments