കണ്ണൂര്‍ : (www.evisionnews.co) ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്കിടെ സിപിഐ(എം) അനുകൂലമുദ്രാവാക്യം. കാല്‍നടയാത്രയ്ക്കിടെ ജാഥാംഗങ്ങള്‍ സിപിഐഎമ്മിന് മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
'ജയ് ജയ് സിപിഎം' എന്ന് മുദ്രാവാക്യം മുഴക്കുന്നതും ബിജെപിയുടെ പതാകയും കാവിക്കൊടിയും തൊപ്പിയും ധരിച്ചവര്‍ അതേറ്റുവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തുവന്നതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പണം നല്‍കി ആളെണ്ണം കൂട്ടാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്രോളര്‍മാര്‍ രംഗത്തെത്തി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും ജാഥയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Post a Comment
0 Comments