പെർള: (www.evisionnews.co)പെർളയിലും പരിസര പ്രദേശങ്ങളിലും വർധിച്ച് വരുന്ന കഞ്ചാവ് ലോബിയെ നിയമത്തിനു മുന്നിൽ കൊണ്ട് വന്ന് അവർക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാൻ എ ബി സ്പോർട്ടിങ് ക്ലബ്ബ് യോഗം തീരുമനിച്ചു.ഇതിന്റെ ഭാഗമായി ക്ലബിന്റെ നേതൃത്വത്തിൽ പെർളയിലും പരിസര പ്രദേശത്തുമുള്ള വീടുകളിൽ ക്ലബ് ഭാരവാഹികളും പ്രവർത്തകരും ചേർന്ന് ഒരൊ വീടുകളിലും പോയി കുടുംബനാഥന്മാരെ കണ്ട് ഇത്തരത്തിലുള്ള ലഹരിയുടെ ഉപയോഗങ്ങൾ മൂലമുണ്ടാകുന്ന ഭവിഷ്യത്തിനെപ്പറ്റി ബോധവാന്മാരാക്കുകയും, ഇതുമായി ബന്ധപെട്ട് ലഘു ലേഖ വിതരണം ചെയ്യാനും തീരുമാനിച്ചു.
പെർളയിലെക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന വൻ ലോബിയെക്കുറിച്ച് ക്ലബ് ഭാരവാഹികൾക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ക്ലബ്ബ്കാർ തന്നെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്ത് പോലീസിൽ എല്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അതുപൊലെ തന്നെ കഞ്ചാവിന് അടിമപ്പെട്ടെന്ന് സംശയമുള്ള യുവാക്കളിലെ നേരിൽ കണ്ട് അവരെ ഒരു തവണ ഇതിൽ നിന്ന് പിന്മാറാനും ആവശ്യപ്പെടും .പിന്നെയും ഇതു തുടരുന്നവരെ ക്ലബ് ഭാരവാഹികൾ തന്നെ പിടികൂടുകയും നിയമപാലകരെ എല്പിക്കുവാനും തീരുമാനിച്ചു. ഒരു മാസം നീണ്ടു നിൽകുന്ന ഈ കാമ്പയിനിൽ നാടിന്റെ നാനാ ഭാഗത്ത് നിന്നുള്ള ഒരുപാട് പേരുടെ പിന്തുണയും അതുപോലെ നിരവധി പ്രവാസികളുടെ സഹായ സഹകരണങ്ങളും ഇതിനകം തന്നെ ക്ലബിനു വാഗ്‌ദാനം ചെയ്തിട്ടുണ്ട്.
ക്ലബിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഹരിഫ് സാദത്ത് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ജമാൽ മർത്യ സ്വാഗതം പറഞ്ഞു. സുബൈർ മർത്യ, സിറാജ് പി വൈ , സിദ്ദിക് കാട്ടുകുക്കെ , ഷാനു ചെക്പൊസ്റ്റ്, സിദ്ദീഖ് മൊഗെർ, ബാസിത് പി വൈ ,ഷീമു പെർല, റാഫി എന്നിവർ സംസരിച്ചു.

Post a Comment
0 Comments