Type Here to Get Search Results !

Bottom Ad

കാസർകോട്ടെ സ്കൂൾ ബസുകളുടെ കാലപ്പഴക്കം പരിശോധിക്കണം: എം എസ് എഫ്


കാസർകോട് : (www.evisionnews.co)കാസർകോട്  ഭാഗത്ത് പല സ്കൂളുകളിലെയും ബസുകളുടെ കാലപ്പഴക്കം പരിശോധിക്കാൻ ബന്ധപ്പെട അധികാരികൾ തയ്യാറാവണമെന്ന് കാസർകോട്  മണ്ഡലം എം എസ് എഫ് പ്രസിഡൻറ് അനസ് എതിർത്തോട് ജനറൽ സെക്രട്ടറി നവാസ് കുഞ്ചാറും പ്രസ്താവിച്ചു.കാസർകോട്  നഗരത്തിലൂടെ കടന്ന് പോകുന്ന പല ബസുകളും കാലാവധി കഴിഞ്ഞിരിക്കുകയാണ്.കുട്ടികളെ കുത്തി നിറച്ച് കൊണ്ട് പോകുന്ന പല സ്കൂളിലേയും കുട്ടികൾക്ക് ടി.ടി വാക്സിനേഷൻ എടുക്കേണ്ടി വരുമെന്നും,പല സ്കൂളുകളിൽ ഒരു പാട് ബസുകൾ ഉണ്ടായിട്ടും ഒന്നോ രണ്ടോ ബസുകൾക്ക് മാത്രമാണ് പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതായും പരാതികൾ  ഉണ്ട്. ഇതിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തി വാഹന വകുപ്പും വിദ്യാഭ്യാസ വകുപ്പും വിദ്യാർത്ഥികളുടെ  ജീവന്  സുരക്ഷ നൽകണമെന്നും പ്രസ്താവനയിൽ എംഎസ്എഫ് നേതാക്കൾ അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad