ചട്ടഞ്ചാല്‍ (www.evisionnews.co): ലക്ഷദ്വീപ് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചട്ടഞ്ചാല്‍ മാഹിനാബാദ് എം.ഐ.സി കോളജിന് സമീപം ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന എസ്.വി.പി ചെറിയ കോയ തങ്ങള്‍ എന്ന ദ്വീപിലെ തങ്ങള്‍ (63) ആണ് മരിച്ചത്. ലക്ഷദ്വീപിലേക്ക് സാധനങ്ങള്‍ കയറ്റിയക്കാനായി മംഗളൂരു കാര്‍ഗോയിലേക്ക് പോയതായിരുന്നു. അവിടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട തങ്ങളെ ഉടന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: പി.പി.ടി കുഞ്ഞിബി. മക്കള്‍: പി.പി.ടി സയ്യിദ് മുഹമ്മദ് കോയ, സയ്യിദ് ഇസ്ഹാഖ് മുഹമ്മദ് യാസീന്‍, സയ്യിദ് ഹിബാന്‍ മുഹമ്മദ്, ഷിബിലത്ത്, ഷമീമ, ഷംനത്ത്.

Post a Comment
0 Comments