കാസര്‍കോട് (www.evisionnews.co): പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജ് ഹോസ്റ്റലില്‍ എം.എസ്.എഫ് പ്രവര്‍ത്തകന് നേരെ വധശ്രമം. ചെര്‍ക്കള ബേര്‍ക്കയില്‍ സ്ഥിതി ചെയ്യുന്ന ബി.കെ ഹോസ്റ്റലിലാണ് ചൊവ്വാഴ്ച രാത്രി പത്തര മണിയോടെ അക്രമമുണ്ടായത്. എം.എസ്.എഫ് പ്രവര്‍ത്തകനും കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ആദിലിനെയാണ് പുറത്തുനിന്നെത്തിയ ഒരു സംഘവും ഹോസ്റ്റലില്‍ താമസിക്കുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ആദിലിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന വൈ. പ്രസി ഹാഷിം ബംബ്രാണി, ജില്ലാ ജന.സെക്രട്ടറി ഹമീദ് സി.ഐ ആവശ്യപ്പെട്ടു.

Post a Comment
0 Comments