
കാസര്‍കോട്:(www.evisionnews.co)നെല്ലിക്കുന്നിൽ വ്യാപാരിക്ക് നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങി. പരിശോധിച്ചു.കട അടച്ചു നടന്നു പോകവെയായിരുന്നു സ്റ്റേഷനറി വ്യാപാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുത്താനുള്ള ശ്രമം തട്ടിമാറ്റുന്നതിനിടയില്‍ വ്യാപാരിയുടെ കൈക്കു നിസ്സാര മുറിവേറ്റു. അക്രമികളുടെ ചിത്രം സമീപത്തെ വീട്ടിനടുത്തു സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു.
ഇന്നലെ രാത്രി നെല്ലിക്കുന്നിലാണ് സംഭവം. തായിലങ്ങാടിയിലെ പഴയ എസ്.ബി.ടിക്ക് എതിര്‍വാരത്തു സ്റ്റേഷനറി കട നടത്തുന്ന കുമ്പള ബദരിയ നഗര്‍ സ്വദേശിയും നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ കെ.കെ.ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സൈനുദ്ദീനു നേരെയാണ് അക്രമമുണ്ടായത്.
രാത്രി പത്തരക്കു കട അടച്ചശേഷം താമസ സ്ഥലത്തേക്കു നടന്നുപോവുന്നതിനിടയിലാണ് അക്രമം ഉണ്ടായത്.
Post a Comment
0 Comments