തെക്കില്‍ (wwww.evisionnews.co): കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. തെക്കിലിലെ കോണ്‍ഗ്രസ് നേതാവും മീത്തല്‍ തറവാടിലെ പാണ്ട്യാല മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ടി.കെ സൂപ്പി (67)യാണ് മരിച്ചത്. ഈയടുത്ത് നിര്യാതനായ പ്രമുഖ കരാറുകാരന്‍ ടി.ഡി അഹമ്മദിന്റെ തെക്കിലില്‍ നടന്ന അനുസ്മരണ യോഗത്തില്‍ പ്രസംഗം കഴിഞ്ഞയുടനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ചെങ്കളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
തെക്കില്‍ ജമാഅത്ത് ജമാഅത്ത് സെക്രട്ടറിയായിരുന്നു. പരേതനായ മുഹമ്മദ് കുഞ്ഞി- ഉമ്മാലി ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: സഫുവാന്‍ (യൂത്ത് കോണ്‍ഗ്രസ് നേതാവ്), മുഹമ്മദ് ഷൈബാന്‍, മുഹമ്മദ് ഷഅ്ബാന്‍ (ഇരുവരും ഖത്തര്‍). മരുമക്കള്‍: ഫഹിനാസ് ബണ്ട് വാള്‍, സാഹിദ മടിക്കേരി, സൈനബ. ഏക സഹോദരി: ദൈനബി. മയ്യത്ത് ചൊവ്വാഴ്ച ഉച്ചയോടെ തെക്കില്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
Keywords: tk soopi-thekkil-death

Post a Comment
0 Comments