തൃക്കരിപ്പൂര്‍ (www.evisionnews.co): പോലീസെന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ചുകയറി അക്രമിച്ചതായി പരാതി. ചന്തേരയില്‍ വാടക വീട്ടില്‍ കഴിയുന്ന ബംഗാള്‍ സ്വദേശികളായ മിസറല്‍ ഹുസൈന്‍ (22), താജ്മഹല്‍ ഷെയ്ഖ് (20) എന്നിവരാണ് അക്രമത്തിനിരായത്. ഇരുവരെയും പരിക്കുകളോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ചന്തേര ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ വാടക വീട്ടില്‍ കഴിയുന്ന ബംഗാള്‍ സ്വദേശികളായ തൊഴിലാളികള്‍ക്ക് നേരെ അക്രമം നടന്നത്. മദ്യപിച്ചെത്തിയ യുവാവ് ആധാര്‍ കാര്‍ഡും മറ്റു രേഖകളും ആവശ്യപ്പെട്ടുവെന്നാണ് പരാതി. വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമിയായ യുവാവിനെ കണ്ടെത്താനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post a Comment
0 Comments