കാസര്‍കോട് (www.evisionnews.co): പ്രമുഖ കരാറുകാരന്‍ ചട്ടഞ്ചാലിലെ ടി.ഡി അഹമ്മദ് ഹാജി നിര്യാതനായി. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ചട്ടഞ്ചാല്‍ ജുമാമസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡണ്ട്, ആര്‍ട്‌സ് കോളജ് മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സമസ്തയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: ടി.ഡി മുനീര്‍, ടി.ഡി ഷഫീഖ്, ടി.ഡി ഹസന്‍ ബസരി (യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട്), ടി.ഡി നൗഫല്‍, ബാഷ, തഫ്‌സീറ. മരുമക്കള്‍: സലീം, ഫമീസ, ഫാത്തിമ, സാജിദ, സുനൈന. സഹോദരങ്ങള്‍: ടി.ഡി അബ്ദുല്‍ റഹ്്മാന്‍ ഹാജി, ഉമ്മര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, ആസിയ. മയ്യിത്ത് തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ ചട്ടഞ്ചാല്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.

Post a Comment
0 Comments