Type Here to Get Search Results !

Bottom Ad

ചൗക്കിയിൽ സ്വച്ഛ് ഹി സേവാ കാമ്പയിനുമായി നുസ്രത്ത് ക്ലബ്ബ്

ചൗക്കി: (www.evisionnews.co)ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായിചൗക്കി നുസ്രത്ത് ആർട്‌സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ്  നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ സ്വച്ഛ് ഹി സേവാ ശുചീകരണ പരിപാടിക്ക് തുടക്കം കുറിച്ചു.ചൗക്കി ടൗൺ ശുചീകരണത്തിന് ക്ലബ്ബ് പ്രവർത്തകർ നേതൃത്വം നൽകി.  മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എസ് എച് ഹമീദ്, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്  യൂത്ത് കോർഡിനേറ്റർ എം എ നജീബ്, നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് കോർഡിനേറ്റർ മിഷാൽ റഹ്‌മാൻ, മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് സത്താർ ബ്ലാർക്കോട്, ജമാഅത്ത് സെക്രട്ടറി ബഷീർ മൂപ്പ, മഹ്മൂദ് കുളങ്കര, എരിയാൽ മുഹമ്മദ് കുഞ്ഞി, ക്ലബ്ബ് പ്രസിഡന്റ് മനോജ്, സെക്രട്ടറി നിസാഫി, കരീം ചൗക്കി, ഷുക്കൂർ മുക്രി, സലീം ലാഞ്ചി, കരീം ആമു, ഷാനിദ് കൊടഗ്, അമ്മൂട്ടി, ശെയ്ദ് എംകെ, ബിലാൽ, സിനാൻ, അഫ്‌നാൻ, സവാദ്, ഷംസീർ, റാഷിദ്, മിഹാദ് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad