മൊഗ്രാൽപുത്തൂർ: (www.evisionnews.co)മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡുമായി സഹകരിച്ച് നടത്തുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള അത്‌ലറ്റിക്ക്‌സ് മത്സരങ്ങൾക്ക് നാളെ ( ഒക്ടോബർ 2) തുടങ്ങും.
ചൗക്കി സിപിസിആർഐ കേന്ദ്രിയ വിദ്യാലയത്തിൽ നടക്കുന്ന മത്സരത്തിൽ 3 വിഭാഗങ്ങളായി 250 കായിക താരങ്ങൾ 20 ക്ലബ്ബുകളെ പ്രതിനിധികരിച്ച് പങ്കെടുക്കും.. രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീൽ ഉൽഘാടനം ചെയ്യും. രജിസ്റ്റർ ചെയ്ത കായിക താരങ്ങൾ 10 മണിക്ക് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്ന് യൂത്ത് കോർഡിനേറ്റർ എം എ നജീബ് അറിയിച്ചു.
Post a Comment
0 Comments