ന്യൂഡൽഹി: (www.evisionnews.co)കവർച്ച നടത്തിയെന്നാരോപിച്ച് നൈജീരിയൻ പൗരനെ പോസ്റ്റിൽ കെട്ടിയിട്ട് ജനക്കൂട്ടം മർദിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത്. സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിലാണ് സംഭവം നടന്നത്. മയക്കുമരുന്ന് വിൽപനയും മോഷണവുമാരോപിച്ചാണ് ഇയാളെറോഡരികിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്.നൈജീരിയൻ പൗരന് മോഷണശ്രമത്തിനിടെ ഗോവണിയിൽ നിന്നും വീണ് പരിക്കേറ്റുവെന്നാണ് പ്രദേശവാസികൾ പൊലീസിനെ അറിയിച്ചത്. എന്നാൽ പുറത്തുവന്ന വിഡിയോ ദൃശ്യത്തിൽ പ്രദേശവാസികൾ ഇയാളെ പിടികൂടി ഇലക്ട്രിക് പോസ്റ്റിൽ കാലുകെട്ടിയിട്ട് അടിക്കുന്നത് വ്യക്തമാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള ആൾക്കൂട്ടം ക്രൂരമായി മർദിക്കുന്നതും അയാൾ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിൽ കാണാം.സെപ്തംബർ 24 വരെ ഇയാൾ മറ്റൊരു കേസിൽ ജയിലായിരുന്നു. പുറത്തിറങ്ങിയ ഇയാളെ പ്രദേശവാസികൾ വളഞ്ഞിട്ട് പിടികൂടിയതാണെന്നാണ് സൂചന.വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നൈജീരിയക്കാരനെ മർദിച്ചവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു

Post a Comment
0 Comments