മലപ്പുറം : (www.evisionnews.co) കേരള രാഷ്ട്രീയത്തിലെ പ്രധാന അധികാര കേന്ദ്രങ്ങളിലൊന്നാണു മുന്‍ മന്ത്രിയും ഇപ്പോള്‍ മലപ്പുറം എംപിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. അതിനു മുന്‍പ് ഊരകത്തെയും കാരാത്തോടിലേയും അംശാധികാരികളായായിരുന്നു അദ്ദേഹത്തിന്റെ പൂര്‍വികര്‍. അന്നു തുടങ്ങിയതാണ് ലീഗിന്റെ ഹൈക്കമാന്‍ഡായ പാണക്കാട് തങ്ങള്‍ കുടുംബവുമായുള്ള ഉറ്റ സൗഹൃദം. പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാടില്‍നിന്നു കാരാത്തോടുള്ള കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്കു ദൂരം മൂന്ന് കിലോമീറ്ററാണ്. കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനു പക്ഷേ അതിനേക്കാള്‍ ദൂരം കുറവും.
തളിപറമ്പ് സര്‍ സയിദ് കോളജിലെ ബികോം പഠനത്തിനുശേഷം മലപ്പുറത്ത് 'പാണ്ടി ടെക്‌സ്റ്റോറിയല്‍' എന്ന പേരില്‍ ഒരുവര്‍ഷം ടെക്‌സ്റ്റെല്‍ ബിസിനസ് നടത്തിയ ചരിത്രമുണ്ട് കുഞ്ഞാലിക്കുട്ടിക്ക്. പിന്നീട് 26-ാം വയസില്‍ മലപ്പുറം നഗരസഭാ ചെയര്‍മാനായി. പിറ്റേ വര്‍ഷം എംഎല്‍എ. കുറച്ചുകാലം രണ്ടു പദവികളും ഒന്നിച്ചു വഹിച്ചു. ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്നു കുഞ്ഞാലിക്കുട്ടിക്ക് ലോക്‌സഭയിലേക്ക് പോകേണ്ടിവന്ന ഒഴിവിലാണു വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്.

Post a Comment
0 Comments