പാലക്കാട് : (www.evisionnews.co) ജില്ലയില്‍ സിപിഐഎം വിമതര്‍ കൂട്ടത്തോടെ സിപിഐയിലേക്ക്. വിവാദമായ മണ്ണൂരിലെ അഞ്ഞൂറോളം പാര്‍ട്ടി അംഗങ്ങളാണ് സിപിഐയില്‍ ചേര്‍ന്നത്.
സമ്മേളനത്തിന് മുന്നോടിയായി കൈക്കൊണ്ട അച്ചടക്ക നടപടിയാണ് കൂട്ടക്കൊഴിഞ്ഞുപോക്കിനും അപ്രതീക്ഷിത എതിര്‍പ്പിനും വഴിവെച്ചത്. വിമതരും പാര്‍ട്ടിയും പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്ത് ബല പരീക്ഷണത്തിന് മുതിര്‍ന്നതാണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്.
സിപിഐക്ക് വലിയ സ്വാധീനമില്ലാത്ത മേഖലയില്‍ സംഘടിപ്പിക്കപ്പെട്ട വിമത കണ്‍വെന്‍ഷനില്‍ അഞ്ഞൂറിലധികം പാര്‍ട്ടി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. സി പി എം ലോക്കല്‍ കമ്മറ്റി ഓഫീസിന് മുന്നിലെ മൈതാനത്ത് പൊതു സമ്മേളനം വിളിച്ചാണ് സി പി ഐ പുതിയ പാര്‍ട്ടി അംഗങ്ങളെ സ്വീകരിച്ചത്

Post a Comment
0 Comments