കാഞ്ഞങ്ങാട്:(www.evisionnews.co)പടന്നക്കാട്ട് ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥി മരിച്ചു. സുഹൃത്തിന് ഗുരുതരം. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിയെ നാട്ടുകാരുടെ സഹായത്തോടെ കരിവെള്ളൂരില്‍ പിടികൂടി. പടന്നക്കാട്, നെഹ്റു കോളേജിന് സമീപത്തെ ദാമോദരന്റെ മകന്‍ കെ വി ഷിജിത്ത് (20) ആണ് മരിച്ചത്. സുഹൃത്ത് സുദൈവി(20)നെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 12 മണിയോടെ പടന്നക്കാട് ദേശീയ പാതയിലാണ് അപകടം. നീലേശ്വരത്തെ ശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയാണ് കെ വി ഷിജിത്ത്. രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരും റോഡിലേക്കു വീഴുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും ലോറി സ്ഥലം വിട്ടിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഷിജിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്ക് ഗുരുതരമായതിനാല്‍ സുദൈവിനെ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഷിജിത്തിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
ശാന്തയാണ് ഷിജിത്തിന്റെ മാതാവ്. ശരത്, സജിത്ത് സഹോദരങ്ങളാണ്.

Post a Comment
0 Comments