ഉപ്പള :(www.evisionnews.co) (www.evisionnews.co)ഉപ്പള റെയില്‍വേ സ്റ്റേഷന്‍ അഭിവൃദ്ധിപ്പെടുത്തുകയും കൂടുതല്‍ ട്രെയിനുകള്‍ ഉപ്പളയില്‍ നിര്‍ത്തുന്നതിനു വേണ്ടിയും രൂപീകരിച്ച സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക്ക് സേവനം ആദ്യ ഘട്ടം മികച്ച പ്രതീകരണത്തോടെ സമാപിച്ചു. സ്റ്റേഷനില്‍ ടിക്കറ്റ് വിതരണം നടത്താന്‍ പ്രത്യേേക ജീവനക്കാരില്ലാത്തതിനാല്‍ സീസണ്‍ ടിക്കറ്റ് വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ വേണ്ടിയാണ് ഹെല്‍പ്പ് ഡെസ്ക്ക് സേവനം സംഘടിപ്പിച്ചത്. സേവനം യാത്രക്കാര്‍ക്ക് ഒരേ സമയം ആശ്വാസവും ഒപ്പം നവ്യാനുഭവവുമായി. ഒക്ടോബര്‍ 2 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബാലകൃഷ്ണ ഉത്ഘാടനം ചെയ്ത ഹെല്‍പ്പ് ഡെസ്ക്ക് സേവനം തുടര്‍ച്ചയായി ആറ് ദിവസം നീണ്ടു നിന്നു. നിരവധി സീസണ്‍ ടിക്കറ്റുകള്‍ ഹെല്‍പ്പ് ഡെസ്ക്ക് വഴി വിതരണം നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. നവംബര്‍ ഒന്ന് മുതല്‍ രണ്ടാം ഘട്ടം ഹെല്‍പ്പ് ഡെസ്ക്ക് സേവനം പുനരാരംഭിക്കും. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ സായാഹ്ന ധര്‍ണ്ണകള്‍ നടക്കും.
ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് അസീം മണിമുണ്ട, മുഹമ്മദ് റഫീക്ക് കെ.ഐ, ഷുക്കൂര്‍ ഹാജി, ഹനീഫ് റെയിന്‍ബോ, എം.കെ. അലി മാസ്റ്റര്‍, രമണന്‍ മാസ്റ്റര്‍, നാഫി ബപ്പായിതൊട്ടി, സഫറുല്ല, ഇര്‍ഷാദ്, റയീസ്, യു.എം. ഭാസ്കര, സുജാത ഷെട്ടി, സീനത്ത് സക്കരിയ, കമലാക്ഷ, അബ്ദുല്‍ ജബ്ബാര്‍ പി.എ. എന്നിവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments