ബോവിക്കാനം :(www.evisionnews.co) മുളിയാര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് 12-ാം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനും, മണ്‍മറഞ്ഞുപോയ നേതാക്കളുടെ അനുസ്മരണവും നടത്തി. കണ്‍വെന്‍ഷന്‍ കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷന്‍ വഹിച്ചു. ഖാലിദ് ബെളളിപ്പാടി അനുസ്മരണ പ്രഭാഷണം നടത്തി. സ്റ്റേറ്റ് സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫൈറൂസ് ബോവിക്കാനത്തിനുളള വാര്‍ഡ് കമ്മിറ്റിയുടെ ഉപഹാര വിതരണം എസ്.എം മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട സിദ്ധീഖ് ബോവിക്കാനം, കബീര്‍ ബാവിക്കര എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ഷെരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ബി.കെ. ഹംസ ആലൂര്‍, അബ്ബാസ് കൊളച്ചെപ്പ്, സിദ്ധീഖ് ബോവിക്കാനം, ഖാദര്‍ ആലൂര്‍, ഹാരീസ് ബാലനടുക്കം, അഷ്‌റഫ് ബോവിക്കാനം എന്നിവര്‍ പ്രസംഗിച്ചു. ബി ഹംസ സ്വാഗതവും, ഫയാസ് പളളിക്കാല്‍ നന്ദിയും പറഞ്ഞു

Post a Comment
0 Comments