Type Here to Get Search Results !

Bottom Ad

തരിശ്ഭൂമി കശുമാവ് കൃഷിക്ക് ഉപയോഗിക്കണം: മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

കാസർകോട് :(www.evisionnews.co) ജില്ലയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി കശുവണ്ടി ഉള്‍പ്പെടെയുള്ള കൃഷിക്ക് ഉപയോഗിക്കണമെന്ന് ഫിഷറീസ്, തുറമുഖ, കശുവണ്ടിവ്യവസായവകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഒരു ഹെക്ടറില്‍ 400 തൈകള്‍ വരെ നട്ടുപിടിപ്പിക്കാന്‍ പറ്റിയതരത്തിലുള്ള കശുമാവ് തൈകള്‍ നമ്മുടെ ഗവേഷണശാലകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൂന്നുവര്‍ഷംകൊണ്ട് ഫലം ലഭിക്കും. കര്‍ഷകരില്‍നിന്നും കശുവണ്ടികള്‍ സര്‍ക്കാര്‍ ന്യായവിലയ്ക്ക് എടുക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
നെല്ലിക്കട്ടയില്‍ കാസര്‍കോട് ഫാര്‍മേര്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ സഹകരണപ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. 
എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, സി.എച്ച് കുഞ്ഞമ്പു, കാസര്‍കോട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ വി.ബി കൃഷ്ണകുമാര്‍, അസി.രജിസ്ട്രാര്‍ കെ.ജയചന്ദ്രന്‍, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ.അനില്‍കുമാര്‍, സഹകരണസംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ.നാഗേഷ്, ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീകാന്ത്, ചെങ്കള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസര്‍ കാട്ടുകൊച്ചി, ശശികല, അബ്ദുല്ല കുര്‍ള, സി.സിന്ധു, നെക്രാജെ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എച്ച് വിജയന്‍, നെക്രാജെ വനിതസര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് എ.ബേബി, മുട്ടത്തോടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.അബൂബക്കര്‍, ചെങ്കള വനിതസര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് അഡ്വ.മണി ജി.നായര്‍, ചെങ്കള അഗ്രി.വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ് അബൂബക്കര്‍ ഹാജി ബേവിഞ്ച,പൈക്കം പോട്ടറി സൊസൈറ്റി പ്രസിഡന്റ് പൈക്കം ഭാസ്‌ക്കരന്‍, കാസര്‍കോട് ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് മാധവ ഹെരള, കെ.എ മുഹമ്മദ് ഹനീഫ, പുരുഷോത്തമന്‍ നായര്‍, എം.കെ രവീന്ദ്രന്‍, അബ്ദുള്‍ സമദ്, സംഘം പ്രസിഡന്റ് ബി.ആര്‍ ഗോപാലന്‍, ഹോണററി സെക്രട്ടറി കെ.വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad