കാസര്‍കോട്: (www.evisionnews.co)കുമ്പളയിൽ മാന്‍ കൊമ്പും 11 വെള്ളയമകളുമായി നാലു പേര്‍ അറസ്റ്റില്‍.കുമ്പളയിലെ കാസിം, ഇമാം അലി, മുഹമ്മദ്, കരീം എന്നിവരാണ് അറസ്റ്റിലായത്.വെള്ളിയാഴ്ച ഉച്ചയോടെ കുമ്പള പേരാൽ കണ്ണൂരിൽ വെച്ചാണ് നാലംഗസംഘം പിടിയിലായത്. രണ്ടുകാറുകളിലായി സഞ്ചരിച്ചിരുന്ന ഇവരിൽ നിന്നും വിവിധയിനങ്ങളിൽ പെട്ട പതിനൊന്ന് ആമകളും മൂന്ന് കലമാൻ കൊമ്പുകളും വനംവകുപ്പ് പിടിച്ചെടുത്തു. കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന് കേരളത്തില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനത്തില്‍ മൊഗ്രാല്‍ പുത്തൂരിലെ പോരോലിനടുത്ത് വച്ചാണ് സംഘം പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ആള്‍ട്ടോ കാറും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡി എം ഒ എം രാജീവന്‍, കാസര്‍കോട് റെയിഞ്ച് ഓഫീസര്‍ എന്‍ അനില്‍കുമാര്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ഇ ആര്‍ ഷാജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.പിടിയിലായവർ കാസർകോട്ട് കേന്ദ്രീകരിച്ച് നടക്കുന്ന വന്യമൃഗ കള്ളക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികലാണെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment
0 Comments