കാഞ്ഞങ്ങാട്: (www.evisionnews.co)കാഞ്ഞങ്ങാട് നഗരസഭയുടെ ആലാമിപ്പള്ളി ബസ്സ് സ്റ്റാന്റ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ചുമതലയിലുള്ള നഗരസഭയിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ പി.കെ. നാരായണനെ കൃത്യനിര്‍വ്വഹണം നടത്തുന്നതിനിടയില്‍ സാമൂഹ്യവിരുദ്ധര്‍ മര്‍ദ്ദിച്ചു.
രാവിലെ 8 മണിക്ക് ബസ്സ് റ്റാന്റ് യാര്‍ഡ് നിര്‍മ്മാ ണത്തിനുള്ള സിമന്റ് ഇറക്കുന്നതിനിടയിലാണ് മര്‍ദ്ദനമേറ്റത്. സാരമായി പരിക്കേറ്റ പി. കെ.നാരായണന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നഗരസഭ ജീവനക്കാര്‍ ധര്‍ണ്ണ നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
നഗരസഭ കാര്യാലയത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്എ.വേണുഗോപാലന്‍, എം.ഹരിദാസ്, സി.പ്രകാശന്‍, ടി.വി.രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments