കാസര്‍കോട്: (www.evisionnews.co)നിരവധി കേസുകളില്‍ പ്രതിയായ അണങ്കൂര്‍, ജെ.പി കോളനിയിലെ ജ്യോതിഷിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റു ചെയ്‌തു. ചേരങ്കൈയിലെ സാബിര്‍ (31), ടി.കെ.അബ്‌ദുല്‍ ഹമീദ് (34) എന്നിവരെയാണ് ഇന്നലെ രാത്രി കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ച് സി.ഐ അബ്‌ദുള്‍ റഹിമാന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തത്.
കാസര്‍കോട്, പുതിയ ബസ്‌സ്റ്റാന്റിനു സമീപത്ത് കോട്ടക്കണിയിലാണ് ജ്യോതിഷിനു നേരെ മാസങ്ങള്‍ക്കു മുമ്പ് വധശ്രമം ഉണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കേസില്‍ ഒരാളെ നേരത്തെ പിടികൂടിയിരുന്നു. കേസില്‍ നേരിട്ട് ബന്ധമുള്ള രണ്ടുപേരെ കൂടി ഇനി കിട്ടാനുണ്ടെന്നു പൊലീസ് പറഞ്ഞു.
Post a Comment
0 Comments