Type Here to Get Search Results !

Bottom Ad

അനധികൃത കയ്യേറ്റം ഒഴിപ്പിച്ചാൽ സി.പി.എമ്മിന് ഓഫീസുണ്ടാകില്ല-മുസ്ലിം ലീഗ്

Image result for മുസ്ലിം ലീഗ്
മുളിയാർ: (www.evisionnews.co)അവാസ്ഥവ പ്രചരണങ്ങളും, കള്ളപ്പരാതിയും കൊണ്ട് മുസ്ലിംലീഗിന്റെപ്രവർത്തനത്തെനിഷ്ക്രിയമാക്കാമെന്നത് സി.പി.എമ്മിന്റെ മൗഢ്യമായ വിചാരം മാത്രമാണെന്ന് ബാവിക്കര പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മേഖലയിൽ മുസ്ലിം ലീഗിനുള്ള പൊതു സ്വീകാര്യതയിലും, അനുദിനമുള്ളവർളച്ചയിൽ വിളറിപൂണ്ടും, സി.പി.എമ്മാണ് കടലാസു സംഘടനകളുടെ പേരിൽ പ്രസ്താവന നടത്തി ആളാവാൻ ശ്രമിക്കുന്നത്.
ബാവിക്കര പ്രദേശത്ത് പാർട്ടി സ്നേഹിയായവ്യക്തി നൽകിയസ്ഥലത്ത്നിർമ്മിക്കാനുദ്ദേശിക്കുന്ന മുസ്ലിം ലീഗ്ഓഫീസ്പ്രവർത്തനത്തെ തടയാനാണ് കള്ളപരാതിയും,അവാസ്തവ പ്രചാരണം കൊണ്ടും ശ്രമിക്കുന്നത്.
പൊതു സ്ഥലം കയ്യേറി യും, സ്വകാര്യ സ്ഥലം കയ്യൂക്കിലോടെ അപഹരിച്ചും പാർട്ടീ ഓഫീസ് നിർമ്മിക്കുന്ന ലോകത്തിലെ ഏക പ്രസ്ഥാനം സി.പി.എമ്മും, അനുബന്ധസംഘടനകളുമാണ്.തങ്ങൾക്ക് മാത്രം അവകാശപ്പെട്ട അവിഹിത ഏർപ്പാടിനെ മറ്റു സംഘടനകളിൽ കൊട്ടി ആരോപിക്കുന്നത് ഭൂഷണമല്ലെന്നും യോഗം ഓർമ്മിപിച്ചു. കയ്യേറ്റം ഒഴിപ്പിക്കൽനിയമപരമായി നടത്തുന്നതിന് റവന്യു വകുപ്തയ്യാറായാൽ ജില്ലയിൽ കമ്മ്യുണിസ്റ്റ് പാർട്ടിക്ക്ഓഫീസുണ്ടാകില്ലെന്നുംയോഗംപരിഹസിച്ചു.
പ്രസിഡണ്ട് കെ.അബദുൽ കാദർ കുന്നിൽ അദ്ധ്യക്ഷതവഹിച്ചു.ജനറൽ സെക്രട്ടറി ഹംസ ചോയിസ് സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉൽഘാടനംചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടി, എസ്.എം.മുഹമ്മദ് കുഞ്ഞി, മസൂദ് ബോവിക്കാനം, ഗോവ മുഹമ്മദ് കുഞ്ഞി, അഹമ്മദ് മൂലയിൽ, മണയംകോട് മൊയ്തു, ഷെരീഫ് പന്നടുക്കം, കബീർ ബാവിക്കര, റഹീം അബ്ബാസ്, റസാഖ് ചാപ്പ, അഷ്റഫ് ബാവിക്കര പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad