ചെര്‍ക്കള (www.evisionnews.co): ബേര്‍ക്കയില്‍ സ്ഥിതി ചെയ്യുന്ന ബി.കെ ഹോസ്റ്റലില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമണം പ്രതിഷേധാര്‍ഹമാണെന്ന് എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ഷാന്‍, ജനറല്‍ സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് പ്രസ്താവിച്ചു. ചെങ്കള പഞ്ചായത്ത് പരിധിയിലുള്ള ഹോസ്റ്റലുകളില്‍ നിരന്തരമായി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രസ്തുത സംഭവം കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും തല്‍സ്ഥിതി തുടര്‍ന്നാല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഹോസ്റ്റലുകളില്‍ താമസിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജിലേക്ക് പോകുന്നതും തിരിച്ചുവരുന്നതും ചെങ്കള പഞ്ചായത്തിലൂടെയാണെന്നുള്ളത് കുട്ടി സഖാക്കള്‍ ഓര്‍ക്കണമെന്നും ഇത് സംഘടയുടെ ശക്തികേന്ദ്രം എന്നുള്ളത് മറന്നു പോവരുതെന്നും നേതാക്കള്‍ ഓര്‍മപ്പെടുത്തി.
എം.എസ്.എഫ് പ്രവര്‍ത്തകരെ ഹോസ്റ്റലില്‍ അക്രമിച്ച സംഭവം പ്രതിഷേധാര്‍ഹം
11:10:00
0

Post a Comment
0 Comments