Type Here to Get Search Results !

Bottom Ad

താഹിർ; ചെങ്കളയുടെ മനസറിഞ്ഞ നേതാവ്


(ebiz.evisionnews.co) ഒരു ജനപ്രതിനിധിക്ക് വേണ്ടുന്ന സർവ ഗുണങ്ങളും ഒത്തിണങ്ങിയ നേതാവാണ് എൻ എ താഹിർ. നാടിനും ജങ്ങൾക്കും വേണ്ടി ജീവിക്കുന്ന താഹിർ,ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പ്രവർത്തങ്ങളുമായാണ് ഏവരുടെയും മനസ് കീഴടക്കുന്നത്.ചെങ്കള പഞ്ചായത്തിലെ 21 വാർഡ് മെമ്പറായ താഹിർ ജീവിതം സാമൂഹ്യസേവനമാക്കിയ കാസർകോട്ടെ ചുരുക്കം ചിലരിൽ ഒരാൾ കൂടിയാണ്. ജനങ്ങളുമായുള്ള ഇടപെടലും ലളിതമായ പെരുമാറ്റവും മറ്റുള്ളവരിൽ നിന്നും താഹിറിനെ വ്യത്യസ്തനാക്കുന്നു. അടുത്ത ബന്ധുക്കളുടെ ഫോൺ കോളുകൾ പോലും അറ്റൻഡ് ചെയ്യാൻ പറ്റാത്തത്രയും തിരക്കുണ്ടായിട്ടും താഹിർ തന്റെ ഫോണിലേക്ക് വരുന്ന എല്ലാ കോളുകളും അറ്റൻഡ് ചെയ്യുന്നു. 



ഏതു പാതിരാത്രിക്കും എന്ത് അത്യാവശ്യമുണ്ടായാലും ആർക്കും ഇദ്ദേഹത്തെ വിളിക്കാം.അത്രയേറെ ജങ്ങൾക്ക് വിശ്വാസത്തോടെ സമീപിക്കുവാൻ പറ്റുന്ന നേതാവാണ് താഹിർ. ജനങ്ങളോടുള്ള ലളിതമായ ഇടപെടലും സേവന സന്നദ്ധതയും താഹിറിന്റെ മാത്രം സവിശേഷതയാണ്. സമൂഹത്തിനും നാടിനും വേണ്ടി പ്രവർത്തനനിരതനാകുമ്പോൾ (ebiz.evisionnews.co)കുടുംബത്തെയും വീടിനെയും ശ്രദ്ധിക്കുവാൻ ഇദ്ദേഹത്തിന് സമയം കിട്ടാറില്ല.എന്നാലും ഒരു മടിയും കൂടാതെ ഇദ്ദേഹം സാമൂഹ്യ സേവനത്തിന് നേതൃത്വം നൽകുന്നു. തന്റെ ചിട്ടയായ പ്രവർത്തനങ്ങളിലോരോന്നിലും ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് തന്റെ ജീവിതമെന്നു അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുന്നു.പ്രതികൂല കാലാവസ്ഥയെ തരണം ചെയ്തുകൊണ്ട് പാതിരാത്രിയിൽ കത്താത്ത തെരുവുവിളക്കുകൾ നന്നാക്കുവാനും,പുതിയത് പിടിപ്പിക്കുന്നതിനും


വേണ്ടി ശാരീരിക അസ്വസ്ഥതകൾ പോലും മറന്നുകൊണ്ട് പ്രവർത്തിക്കുന്ന താഹിർ ജനങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കാണ്‌ എന്നും പ്രാധാന്യം നൽകുന്നത്. സമൂഹത്തിനും നാടിനും വേണ്ടി കഷ്ടപ്പെടുമ്പോഴും ആ മുഖത്ത് എന്നും കാണുവാൻ സാധിക്കുന്നത് നിറഞ്ഞ ചാരിതാർഥ്യം മാത്രം. ഇന്ന് ചെങ്കള പഞ്ചായത്ത് കേരളത്തിലെ മറ്റുള്ള (ebiz.evisionnews.co)പഞ്ചായത്തുകൾക്ക് മാതൃകയാക്കുവാൻ പറ്റുന്ന ഉയരങ്ങളിലേക്ക് വളർന്നിരിക്കുകയാണ്. ഒരുപാട് അംഗീകാരങ്ങളും, പുരസ്കാരങ്ങളും ചെങ്കള പഞ്ചായത്തിനെ തേടിയെത്തി.പഞ്ചായത്തിന്റെ എല്ലാ നേട്ടങ്ങൾക്ക് പിന്നിലും താഹിർ എന്ന ജനനായകന്റെ കയ്യൊപ്പ് തെളിഞ്ഞു കാണാം.രാഷ്ട്രീയം എങ്ങനെ ജനനന്മയ്ക്ക് വേണ്ടി ഉപയോഗിക്കാം എന്ന് താഹിർ തന്റെ ജീവിതം കൊണ്ട് വരച്ചു കാണിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad