Type Here to Get Search Results !

Bottom Ad

ബിഗ് ബസാറില്‍ ബിഗ് തട്ടിപ്പ്: 120 രൂപക്ക് പകരം ബില്ലില്‍ 180 രൂപ, വില കൂട്ടിയിട്ട് കൃത്രിമമെന്ന് പരാതി

കാസര്‍കോട് (www.evisionnews.co): ബിഗ് ബസാറിലെ തീവെട്ടിക്കൊള്ള മറനീക്കി പുറത്തുവരുന്നു. എം.ആര്‍.പി വിലയില്‍ കൃത്രിമം കാട്ടിയും പൊട്ടന്‍കളിപ്പിക്കുന്ന ഓഫറുകളിട്ടുമാണ് തട്ടിപ്പ് നടത്തുന്നതായാണ് ആക്ഷേപം. ഇതിനകം നിരവധിയാളുകള്‍ സോഷ്യല്‍മീഡിയയിലൂടെയും നേരിട്ടും ബിഗ് ബസാറിലെ ബിഗ് തട്ടിപ്പുകളെ കുറിച്ചുള്ള പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ആകര്‍ഷിപ്പിക്കുന്ന ഓഫറുകളിട്ട് സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടയിലാണ് എം.ആര്‍.പിയെക്കാള്‍ കൂടുതല്‍ വില ഈടാക്കി നടത്തുന്ന തട്ടിപ്പ് പുറത്തായത്. എരിയാലിലെ അബ്ദുല്‍ റഹ്മാന്‍ 120 രൂപ എം.ആര്‍.പി ഉള്ള ചീര്‍പ്പ് വാങ്ങിയപ്പോള്‍ അതിന്റെ വിലയായി ബില്ലില്‍ രേഖപ്പെടുത്തിയത് 120 രൂപയ്ക്ക് പകരം 180 രൂപയായിരുന്നു. ഇതിന്റെ കൂടെ ആറോളം സാധനങ്ങള്‍ വേറെയും വാങ്ങിയിരുന്നു. ഡിസ്‌പ്ലേ സൈറ്റില്‍ നിന്ന് എം.ആര്‍.പിയും ക്യാളിറ്റിയും മറ്റും നോക്കിയാണ് സാധനങ്ങള്‍ സെലക്ട് ചെയ്യാറ്. അന്നേരം ചീര്‍പ്പിന്റെ ബോക്‌സില്‍ വില 120 എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ബില്ലില്‍ 120ന് പകരം 180 രൂപ എന്ന് കണ്ടപ്പോള്‍ ബില്ലും എം.ആര്‍.പിയും പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ബില്ലിലെ അപാകത മനസിലായത്. തുടര്‍ന്ന് കൗണ്ടറിലെത്തി ബാര്‍ക്കോട് സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ കാഷ്യര്‍ ആദ്യം വിസമ്മതിച്ചെങ്കിലും ദേഷ്യപ്പെട്ടപ്പോള്‍ ഒരിക്കല്‍ കൂടി സ്‌കാന്‍ ചെയ്തു നോക്കുകയായിരുന്നു. അപ്പോഴും 180 എന്നാണ് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാണിച്ചത്. സംഭവമറിഞ്ഞെത്തി മാനേജര്‍ മോശമായി പെരുമാറിയതായും അബ്ദുല്‍ റഹ്മാന്‍ പറയുന്നു.



രണ്ടു ദിവസം മുമ്പ് 40 എം.ആര്‍.പി എഴുതിയ മാഗി നൂഡില്‍സിന്റെ പായ്ക്കറ്റിന് 90 രൂപ ബില്ലില്‍ രേഖപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ബിഗ് ബസാര്‍ അധികൃതരെ സമീപിച്ചപ്പോള്‍ ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നാണ് ആക്ഷേപം.

കമ്പ്യൂട്ടറില്‍ പുതിയ സാധനത്തിന്റെ വില അപ്ഡേറ്റ് ചെയ്യാന്‍ വിട്ടുപോകുന്നതാണ് ബില്ലിലെ അന്തരത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രതികരണം. പുതിയ പായ്ക്കറ്റുകള്‍ വിപണിയിലെത്തുമ്പോള്‍ വിലക്കുറവുണ്ടാകും. എന്നാല്‍ പുതിയ വില കമ്പ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്യാന്‍ വിട്ടുപോകുന്നതാണ് ഈ അബദ്ധത്തിന് കാരണമെന്നാണ് മാനേജറുടെ മറുപടിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.

ദിനംപ്രതി നൂറുകണക്കിന് സ്ത്രീകളടക്കമുള്ള ഉപഭോക്താക്കളാണ് ബിഗ് ബസാറിലെത്തുന്നത്. പലരും ബില്ലും വാങ്ങിയ സാധനത്തില്‍ രേഖപ്പെടുത്തിയ വിലയും ഒത്തുനോക്കാറില്ല. പിന്നീട് കൃത്രിമങ്ങള്‍ കണ്ടാല്‍ പോലും നിസാര വിലയായത്‌കൊണ്ട് പലരും ചോദ്യം ചെയ്യാറില്ലെന്നും അബ്ദുല്‍ റഹ്മാന്‍ പറയുന്നു. ഓരോ സാധനങ്ങള്‍ക്കും കമ്പ്യൂട്ടറില്‍ വില കൂട്ടിയിട്ട് വന്‍ ലാഭം കൊയ്യുകയാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. ഒരാളുടെ കയ്യില്‍ നിന്ന് പത്തു രൂപ വെച്ച ഈടാക്കിയാല്‍ തന്നെ വന്‍ തുക സമ്പാദിക്കാമെന്ന സ്ഥിതിയാണ്.



Post a Comment

0 Comments

Top Post Ad

Below Post Ad