ഷാര്‍ജ (www.evisionnews.co): കാസര്‍കോട് ഗവ: കോളജിലെ 2007 മുതല്‍ 2017 വരെയുള്ള ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഷാര്‍ജ കാലിക്കറ്റ് സാഗര്‍ റസ്റ്റോറന്റില്‍ ഒത്തുകൂടി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൂര്‍വകാല പ്രവര്‍ത്തകര്‍ പങ്കാളികളായി.
ഒരുവര്‍ഷത്തിനിടെ സംഘടനയുടെ മേല്‍നോട്ടത്തില്‍ കോളജില്‍ നടപ്പിലാക്കുന്ന വിവിധ ജീവ കാരുണ്യ- കാമ്പസ് സൗഹൃദ പദ്ധതികള്‍ക്ക് സംഗമം രൂപം നല്‍കി. കമ്മിറ്റി പ്രസിഡന്റ് ടി.എച്ച് മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി മധൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹസന്‍ റംഷൂദ് ഉദ്ഘാടനം ചെയ്തു.
വിവിധ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് സംഘടന ഏര്‍പ്പെടുത്തുന്ന സ്‌കോളര്‍ഷിപ്പിന്റെ പ്രഖ്യാപനം മുഖ്യരക്ഷാധികാരി ഹനീഫ കുമ്പള നിര്‍വഹിച്ചു. കഴിഞ്ഞ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എം.എസ്.എഫ് കമ്മിറ്റിയെയും സ്റ്റുഡന്റ് എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്ല മെഹ്‌റു ഷിനാനെയും ഹരിത ജില്ലാ പ്രസിഡണ്ടായി തെരെഞ്ഞടുക്കപ്പട്ട ഷഹീദ റാഷിദിനെയും യോഗം അഭിനന്ദിച്ചു.
ഓര്‍ഗനൈസിംഗ് സെക്രട്ടറി അസ്ഹറുദ്ധീന്‍ ചെമ്മനാട്, കമ്മിറ്റി വൈസ്. പ്രസിഡണ്ട് നജീബ് ഉദുമ, സെക്രട്ടറിമാരായ അസീസ് പെര്‍ള, ഷബാദ് മാഹിന്‍നഗര്‍, സവാദ് ബേക്കല്‍, ആഷിഖ് പാണലം, അര്‍ഷാദ് ഉദുമ, ഫയാസ് പടുവടുക്ക, ഷക്കീല്‍ പള്ളങ്കോട്, ഇസ്മായില്‍ ആസാദ് നഗര്‍, നൂറുദ്ധീന്‍ ഉറുമി, സാദിഖ് ബോവിക്കാനം, മുര്‍ഷിദ് ചെര്‍ക്കള, ജനറല്‍ സെക്രട്ടറി മുഹമ്മദ് പള്ളിപ്പുഴ, ട്രഷര്‍ മുഹമ്മദ് കുഞ്ഞി മാസ്തിക്കുണ്ട് സംബന്ധിച്ചു.

Post a Comment
0 Comments