മലപ്പുറം (www.evisionnews.co): വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തുടക്കമായി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉച്ചയ്ക്കു 12 മണിയോടെ പൂര്‍ണമായ ഫലം പുറത്തുവരും. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.എന്‍.എ ഖാദറും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി.പി. ബഷീറും ബിജെപി സ്ഥാനാര്‍ത്ഥിയായി കെ. ജനചന്ദ്രനുമാണ് രംഗത്തുള്ളത്. സ്വതന്ത്രരുള്‍പ്പെടെ ആകെ ആറു സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടി. ലോക്‌സഭാംഗമായതിനെ തുടര്‍ന്ന് മുസ്ലിം ലീഗിലെ പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്. സിറ്റിംഗ് സീറ്റായ വേങ്ങരയില്‍ ഇത്തവണയും ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ്.

Post a Comment
0 Comments