മേനങ്കോട് (www.evsionnews.co): എം.എസ്.എഫ് മേനങ്കോട് ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'ഉണര്‍ത്തു കാലം' ക്യാമ്പയിന് തുടക്കമായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിത ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് സാദിഖ് അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം മുഖ്യാതിഥിയായി. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി ഹരിത ഭാരവാഹികള്‍ക്ക് ഉപഹാരം നല്‍കി. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ ഹമീദ്, മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, താഹ ചേരൂര്‍, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, ഷാഹിദ റാഷിദ്, തസീല മേനങ്കോട് സലാം ബദ്രിയ, അബൂബക്കര്‍ ഷിബിന്‍, മാഹിന്‍, മുനീസ ബാനു, അന്തു മേനങ്കോട്, സിദ്ദീഖ് മൂല, അറഫാത്ത് കൊവ്വല്‍, സമീര്‍ ചെര്‍ക്കള, ജാബി ഷിബിന്‍ സംബന്ധിച്ചു.

Post a Comment
0 Comments