കാസര്‍കോട് (www.evisionnews.co): ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ മാസം എട്ടിന് മുംബൈയില്‍ സംഘടിപ്പിക്കുന്ന റഫറീ പ്രീമിയര്‍ സ്‌കില്‍ വര്‍ക്ക് പ്രോഗ്രാമിലേക്ക് മൊഗ്രാല്‍ പുത്തൂര്‍ മിറാക്കിള്‍ കമ്പാര്‍ താരം മര്‍ഷാദിനെ തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും ക്യാമ്പില്‍ അവസരം ലഭിച്ച രണ്ട് പേരിലൊരാളാണ് മര്‍ഷാദ്. മിറാക്കിളിന്റെ ക്യാമ്പിലൂടെ വളര്‍ന്നുവന്ന മര്‍ഷാദ് നേരത്തെ ഗുജറാത്തില്‍ നടന്ന പ്രൊജക്റ്റ് ഫ്യുച്ചര്‍ ഇന്ത്യാ ക്യാമ്പിലും പങ്കെടുത്തിരുന്നു.
ക്യാമ്പിലെത്തുന്ന മറ്റൊരു താരം ഉദുമ സ്വദേശി ഇര്‍ഷാദാണ്. രണ്ടുപേരെയും മിറാക്കിള്‍ കമ്പാര്‍ അഭിനന്ദിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെയും പ്രൊഫഷനല്‍ ഗേം മാച്ച് ഒഫീഷ്യല്‍ ലിമിറ്റഡിന്റെയും ഇന്‍സ്ട്രക്‌റ്റേര്‍സിന്റെ കീഴിലാണ് പരിശീലനം.

Post a Comment
0 Comments