കൊച്ചി (www.evisionnews.co): ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൂട്ട് ബോളിന്റെ പ്രചാരണാര്‍ത്ഥം കേരള കായിക വകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച വണ്‍ മില്യണ്‍ ഗോള്‍ ജേതാക്കളെ ആദരിച്ചു. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച കാസര്‍കോട് ജില്ലയിലെ ചെങ്കള ഗ്രാമ പഞ്ചായത്തിനുള്ള ഉപഹാരം കേരള കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീനില്‍ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിനാ സലീം ഏറ്റുവാങ്ങി.
സ്‌കൂള്‍ തലത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗോളടിച്ച നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിനുള്ള ഉപഹാരം അധ്യാപകന്‍ പി.ഐ.എ ലത്തീഫ് ഏറ്റുവാങ്ങി. ഹൈബി ഈഡന്‍ എം.എല്‍.എ, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി.പി ദാസന്‍, ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയ കുമാര്‍, എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സാക്കിര്‍ ഹുസൈന്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് അംഗം എന്‍.എ താഹിര്‍, വണ്‍ മില്യണ്‍ ഗോള്‍ വളണ്ടിയര്‍മാരായ ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ് സംബന്ധിച്ചു.

Post a Comment
0 Comments