കാസര്‍കോട് :(www.evisionnews.co) കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിലവില്‍ കോച്ച് പോസിഷന്‍ സൂചികയില്ലെന്നത് യാത്രക്കാരുടെ നിരന്തര പരാതികള്‍ക്കിടയാക്കിയിരുന്നു. കൃത്യമായി കോച്ചെവിടെയെന്നറിയാതെ പലപ്പോഴും റിസര്‍വേഷന്‍ യാത്രക്കാര്‍ ബോഗികള്‍ക്കൊപ്പം ഓടേണ്ട അവസ്ഥയായിരുന്നു. അതിന് പരിഹാരമെന്നോണം ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ കോച്ച് പൊസിഷന്‍ ബോര്‍ഡ് സ്ഥാപിച്ചു.
കൂടാതെ അംഗപരിമിതരായ യാത്രക്കാര്‍ക്ക് വേണ്ടി വീല്‍ ചെയറും, റെയില്‍വെ പ്ലാറ്റ് ഫോമില്‍ സ്ഥാപിക്കാനുള്ള വേസ്റ്റ് ബിന്നുകളും, ഓഫീസ് ആവശ്യാര്‍ത്ഥം കസേരകളും റെയില്‍വേ കൊമേര്‍സിയല്‍ ഇന്‍സ്‌പെക്‌ടര്‍ സുരേഷിന് കൈമാറി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ.ഷാഫി ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി പ്രസിഡണ്ട് ടി.കെ.അബ്‌ദുല്‍ നാസിര്‍ അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം.അബ്‌ദുല്‍ റഹ്‌മാന്‍, ലയണ്‍സ് ക്ലബ്ബ് സോണല്‍ പ്രസിഡണ്ട് അഡ്വ. രമേശ്, റെയില്‍വേ കൊമേര്‍സിയല്‍ ഹെഡ് മോളി മാത്യു, ശ്യാം പ്രസാദ്, ജലീല്‍ കക്കണ്ടം, ബി.കെ ഖാദിര്‍, ഒ.കെ.മഹമൂദ്, ഷാഫി എ. നെല്ലിക്കുന്ന്, എ.കെ ഫൈസല്‍, മുഹമ്മദ് റയീസ്, ഷിഹാബ്, ഷംസീര്‍ റസൂല്‍, നൗഷാദ് എന്‍.എം, മാര്‍ക്ക് മുഹമ്മദ്, സുനൈഫ് എം.എ.എച്ച് സംസാരിച്ചു. സെക്രട്ടറി ഫാറൂഖ് കാസ്‌മി സ്വാഗതവും ശരീഫ് കാപ്പില്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments