തളങ്കര: (www.evisionnews.co)ഹസ്രത്ത് മാലിക് ദീനാര്‍ (റ)ഉറൂസ്, മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ബിരുദദാന സമ്മേളനം എന്നിവയോടനുബന്ധിച്ച് നടത്തപ്പെടുന്ന ക്വിസ് മത്സരത്തിന്റെ ബ്രോഷര്‍ പ്രകാശനം സംയുക്ത ജമാഅത്ത് ഖാസി കെ ആലിക്കുട്ടി മുസ്ലിയാര്‍ അക്കാദമി ചെയര്‍മാന്‍ യഹ്‌യ ഹാജി തളങ്കരക്ക് നല്‍കി നിര്‍വഹിച്ചു. ജില്ലയിലെ മദ്രസകള്‍ കേന്ദ്രീകരിച്ചുള്ള മത്സരം അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥികൂട്ടായ്മ ഇമാമയാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 21 ഞായറാഴ്ച ഓരോ റെയ്ഞ്ചിലെയും അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍ വെച്ച് എലിമിനേഷന്‍ റൗണ്ട് നടക്കും, തുടര്‍ന്ന് തെരെഞ്ഞെടുക്കപ്പെടുന്ന 200 പേര്‍ ഒക്ടോബര്‍ 28 ഞായറാഴ്ച മാലിക് ദീനാര്‍ അക്കാദമി ക്യാമ്പസില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ മത്സരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9656882116

Post a Comment
0 Comments