മുളിയാര്‍ (www.evisionnews.co): പുതുതായി പ്രവര്‍ത്തനമാരംഭിച്ച മുണ്ടക്കൈ പ്രിയദര്‍ശനി പബ്ലിക് ലൈബ്രറി ആന്റ് വായനശാലയുടെ ഉദ്ഘാടനം സാഹിത്യകാരന്‍ സി.വി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ലൈബ്രറി രക്ഷാധികാരി എം.സി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരന്‍ എം. ചന്ദ്രപ്രകാശ് മുഖ്യാതിഥിയായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ആദ്യപുസ്തക വിതരണം അനുരാഗ്, ഭാസ്‌കരന്‍ നായര്‍ എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
എം. കരുണാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ശ്രീധരന്‍, എം.എ അസീസ്, നസീമ അഷ്‌റഫ്, പി. ദാമോധരന്‍, എ.കെ ശശിധരന്‍, ഇ ജനാര്‍ദ്ദനന്‍, ടി.ഗോപിനാഥന്‍, രവി പൊയ്യക്കാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, രാഘവന്‍ ബെള്ളിപ്പാടി, സുനില്‍ മളിക്കാല്‍ പ്രസംഗിച്ചു. സിജി രവീന്ദ്രന്‍ സ്വാഗതവും വിജയന്‍ പഴയ വീട് നന്ദിയും പറഞ്ഞു.

Post a Comment
0 Comments