ജിദ്ദ: (www.evisionnews.co) സൗദിയിലെ ഹായിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ജിദ്ദ- മക്ക കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയും കെ.എം.സി.സി ഹജ്ജ് വളണ്ടിയറുമായ അബ്ദുല്‍ സലാം ബംബ്രാണയുടെ അനുശോചന യോഗവും പ്രാര്‍ത്ഥന സദസും നടന്നു. കെ.എം.സി.സി ജിദ്ദ ജില്ലാ കമ്മിറ്റിയുടെയും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന പ്രാര്‍ത്ഥന സദസിനും മയ്യത്ത് നിസ്‌കാരത്തിനും അലി മൗലവി നാട്ടുങ്കല്‍ നേതൃത്വം നല്‍കി.
കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈയുടെ അധ്യക്ഷതയില്‍ നടന്ന അനുശോചന യോഗത്തില്‍ ജിദ്ദ ഇന്ത്യന്‍ വൈസ് കോണ്‍സുല്‍ സുനില്‍, കെ.എം.സി.സി ജിദ്ദ സെന്റല്‍ കമ്മിറ്റി പ്രഡിഡണ്ട് അഹമ്മദ് പാളയാട്ട്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, സെക്രട്ടറിമാരായ സി.കെ ഷാക്കിര്‍, നാസര്‍ എടവണ്ണക്കാട്, വൈസ് പ്രസിഡണ്ട് നിസാം മമ്പാട്, ജില്ലാ പ്രസിഡണ്ട് ഹസന്‍ ബത്തേരി, മഞ്ചേശ്വരം പ്രസിഡണ്ട് ഇബ്രാഹിം ഇബ്ബൂ, ജിദ്ദ കെ.എം.സി.സി ഹജ്ജ് ക്യാപ്റ്റന്‍ ഉനൈസ് തിരൂര്‍, കെ.എം.സി.സി കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ ഹമീദ് എഞ്ചിനീയര്‍, ഹാഫിള് ജാഫര്‍ വാഫി, അബ്ദുള്ള ഹിറ്റാച്ചി, ബഷീര്‍ ബായാര്‍, ബഷീര്‍ ചിത്താരി, ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഉദ്യോഗസ്ഥര്‍, ജിദ്ദയിലെ മത രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ ഒട്ടനവധിപേരും ചടങ്ങില്‍ പങ്കെടുത്തു.

Post a Comment
0 Comments