ആലൂര്‍ (www.evisionnews.co): പാലക്കാട് നടന്ന 19മത് കേരള സംസ്ഥാന സബ് ജൂനിയര്‍ വിഭാഗം തൈക്കോണ്ടോ മത്സരത്തില്‍ വെങ്കലം നേടി ജില്ലയുടെ അഭിമാനമായി മാറിയ ആലൂര്‍ എം.ജി.എല്‍.സി വിദ്യാര്‍ത്ഥിനി അഞ്ജലി പി കണ്ണന്‍ നായരെ പി.ടി.എയുടെ പ്രത്യേക യോഗം അഭിനന്ദിച്ചു.
പ്രസിഡണ്ട് അഹമ്മദ് മീത്തല്‍ അധ്യക്ഷത വഹിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.എ അസീസ് ഉദ്ഘാടനവും പി.ടി.എയുടെ ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു.
ലത്തീഫ് ടി.എ, എ.ടി അബു, അബ്ദുല്ല ആലൂര്‍, ബഷീര്‍ കടവില്‍, എ.കെ അബ്ബാസ്, അസീസ് എം.എ ആലൂര്‍, മദര്‍ പിടിഎ പ്രസിഡണ്ട് മിസ്‌രിയ എ.ടി.എം, നോനാബി ടീച്ചര്‍ സംസാരിച്ചു. ഇസ്മായില്‍ മാസ്റ്റര്‍ സ്വാഗതവും മിസ്‌രിയ ടീച്ചര്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments