നേരത്തെ വിശദീകരണവുമായി ജോസഫും രംഗത്തെത്തിയിരുന്നു. രാപകല്‍ സമരത്തില്‍ പങ്കെടുത്തതിന് രാഷ്ട്രീയമാനം നല്‍കേണ്ടതില്ല. അതൊരു സന്ദർശനം മാത്രമായിരുന്നു. രാപകൽ സമരത്തിൽ നേരിട്ടു പങ്കാളിയാകാൻ ഉദേശിച്ചിരുന്നില്ല. അടുത്ത് മറ്റൊരു ചടങ്ങിനെത്തിയപ്പോൾ കയറിയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിച്ച രാപകൽ സമരത്തിലാണ് ജോസഫ് പങ്കെടുത്തത്. സമരത്തിന് ആശംസ നേരാനെത്തിയ കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്, സമരപ്പന്തലിലെത്തി പ്രസംഗിച്ച ശേഷമാണു മടങ്ങിയത്. കേരള കോണ്‍ഗ്രസ് (എം) മുന്നണിവിട്ടശേഷം ആദ്യമാണ് ജോസഫ് യുഡിഎഫ് പരിപാടിയില്‍ പങ്കെടുത്തത്.
Post a Comment
0 Comments