Type Here to Get Search Results !

Bottom Ad

അമിത് ഷായുടെ മകനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങള്‍ അന്വേഷിക്കണം: രമേശ് ചെന്നിത്തല

Image result for chennithalaതിരുവനന്തപുരം:(www.evisionnews.co) ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ സാമ്പത്തിക ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ബിജെപിയുടെ കപടമുഖമാണ് ഇതിലൂടെ ഒരിക്കല്‍ക്കൂടി വെളിച്ചത്ത് വരുന്നത്. തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന അമിത് ഷായുടെ മകന്റെ കമ്പനി ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മായാജാലം പോലെ വിറ്റുവരവില്‍ 16,000 മടങ്ങ് വര്‍ധനയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. മൂന്നര വര്‍ഷത്തെ മോദി ഭരണത്തില്‍ രാജ്യം സാമ്പത്തികമായി തകരുമ്പോഴാണ് ഭരണകക്ഷി അധ്യക്ഷന്റെ മകന്റെ കമ്പനി അമ്പരപ്പിക്കുന്ന വിധത്തിലുള്ള കുതിച്ചു കയറ്റം നടത്തിയിരിക്കുന്നത്.ബിജെപി സര്‍ക്കാരിന് കീഴില്‍ സാധാരണക്കാരും പാവങ്ങളും സാമ്പത്തിക തകര്‍ച്ച നേരിടുമ്പോള്‍ ബിജെപി നേതാക്കളും കോര്‍പ്പറേറ്റുകളുംതഴച്ചു വളരുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.കള്ളപ്പണം പിടികൂടുമെന്നും അത് സാധാരണക്കാരില്‍ എത്തിക്കുമെന്നും പറഞ്ഞവരുടെ തനി നിറമാണ് പുറത്ത് വരുന്നത്. അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad