കരുനാഗപ്പളളി: (www.evisionnews.co) അമൃതാനന്ദമയി മഠത്തില്‍ വീണ്ടും യുവാവിന് ക്രൂരമര്‍ദ്ദനം. മഠത്തിലെ അന്തേവാസിയായ അമേരിക്കന്‍ പൗരനായ മരിയോ സപ്പോട്ടോ എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തിട്ടില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളെജ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഠത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് മഠത്തില്‍ നിന്നുളള ആംബുലന്‍സില്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ യുവാവിനെ അഡ്മിറ്റ് ചെയ്തതിന് പിന്നാലെ മഠത്തിലെ അധികൃതരും വാഹനവും ഉടന്‍ തന്നെ മടങ്ങുകയും ചെയ്തു.
ഐസിയുവില്‍ കഴിയുന്ന യുവാവിന്റെ ദേഹമാസകലം പരിക്കുകളുണ്ട്. അപകടനില തരണം ചെയ്തിട്ടുമില്ല. ശക്തമായ മര്‍ദനമേറ്റ പാടുകളാണ് ശരീരത്തില്‍. കരുനാഗപ്പളളി ആശുപത്രിയില്‍ മാനസിക പ്രശ്നങ്ങളോടെ യുവാവിനെ കൊണ്ടുവന്നെന്നും അവിടെ വെച്ച് ഇയാള്‍ അക്രമാസക്തനായെന്നും തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയതെന്നും കരുനാഗപ്പളളി പൊലീസ് അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ പൗരനായ യുവാവ് കഞ്ചാവിന് അടിമയായിരുന്നുവെന്നും കഞ്ചാവ് വലിച്ചശേഷം ആശ്രമത്തിലെ സ്ത്രീകളെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം.

Post a Comment
0 Comments