കാഞ്ഞങ്ങാട്: (www.evisionnews.co) ട്രെയിന്‍ യാത്രക്കിടയില്‍ കാണാതാവുകയും പിന്നീട് തമിഴ്നാട്ടില്‍ കണ്ടെത്തുകയും ചെയ്ത പതിനാറുകാരിയെ കാഞ്ഞങ്ങാട്ട് എത്തിച്ചു. കാഞ്ഞങ്ങാട്, കൊളവയലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പതിനാറുകാരിയെയാണ് കാണാതായത്. ഇതു സംബന്ധിച്ച് മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് തമിഴ്നാട്ടിലെ സേലത്ത് കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സേലത്ത് എത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് ഇന്ന് രാവിലെ കാഞ്ഞങ്ങാട്ട് എത്തിച്ചു. കോടതിയില്‍ ഹാജരാക്കി.

Post a Comment
0 Comments