കാസര്‍കോട്:(www.evisionnews.co)കാഞ്ഞങ്ങാട്ട് തീവണ്ടിക്ക് നേരേ കല്ലേറ്;ജനല്‍ ഗ്ലാസ് തകര്‍ന്നു.മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിനു നേരേയാണ് കല്ലേറുണ്ടായത്. എസ്-രണ്ട് കോച്ചിലെ ശൗചാലയത്തിന്റെ ജനല്‍ഗ്ലാസ് തകര്‍ന്നു. കാഞ്ഞങ്ങാടിനും കോട്ടിക്കുളത്തിനും ഇടയിലാണ് സംഭവം.
ഞായറാഴ്ച മഞ്ചേശ്വരം പൊസോട്ട് പുതുച്ചേരി എക്സ്പ്രസിനു നേരേയും കല്ലേറുണ്ടായിരുന്നു. ഒരു യാത്രക്കാരന് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് തീവണ്ടികളില്‍ ആര്‍. പി.എഫിന്റെ നേതൃത്വത്തില്‍ സുരക്ഷ ശക്തമാക്കി. തീവണ്ടികള്‍ക്കുനേരേ പതിവായി കല്ലേറ് നടക്കുന്ന സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. റെയില്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞവര്‍ഷം പതിനഞ്ചിടങ്ങളിലാണ് തീവണ്ടികള്‍ക്കുനേരേ കല്ലേറുണ്ടായത്. ഈവര്‍ഷവും ചിലയിടങ്ങളില്‍ ഏറുണ്ടായി. വടകരയ്ക്കും ഷൊര്‍ണൂറിനും ഇടയിലാണ് കൂടുതല്‍ കല്ലേറ്ുനടന്നത്. എട്ടു കേസുകള്‍ ഇവിടെ റിപ്പോര്‍ട്ടു ചെയ്തു..കാസര്‍കോടിനും മംഗളൂരുവിനും ഇടയില്‍ നാലു സ്ഥലത്ത് കല്ലേറുണ്ടായി. എലത്തൂര്‍, ഷൊര്‍ണൂര്‍, കൊയിലാണ്ടി, വെസ്റ്റ് ഹില്‍, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി കാഞ്ഞങ്ങാട്, നേത്രാവതി, മംഗളൂരു എന്നിവിടങ്ങളാണ് കല്ലേറിന് കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളായി കണ്ടെത്തിയിട്ടുള്ളത്.
Post a Comment
0 Comments