Type Here to Get Search Results !

Bottom Ad

അക്രമങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്ന വിഡീയോ സന്ദേശം പ്രചരിപ്പിച്ച ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം-സി പി എം

Image result for cpm
കാസർകോട്   : (www.evisionnews.co)ബി.ജെ.പി സംസ്ഥാന മാര്‍ച്ചില്‍ പങ്കെടുക്കാനുള്ള ബസ്സ് യാത്രക്കിടയില്‍  അക്രമങ്ങള്‍ അഴിച്ചുവിടാന്‍ ആഹ്വാനം നല്‍കുന്ന  നിലയില്‍ വിഡീയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ബി.ജെ.പി-ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന്   സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു. 
ബി.ജെ.പി ജാഥയുമായി ബന്ധപ്പെട്ട് ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ബി.ജെ.പി-ആര്‍.എസ്സ്.എസ്സ് ബോധപൂര്‍വ്വ ശ്രമങ്ങള്‍ നടത്തിയെങ്കിലും സമാധാനം നിലനിര്‍ത്താന്‍ സി.പി.ഐ(എം) നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലമായാണ് പ്രശ്‌നങ്ങള്‍ ഒഴിവായത്.എന്നാൽ  ഈ സാഹചര്യത്തെ അട്ടിമറിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിച്ച് മുതലെടുക്കാമെന്ന  നികൃഷ്ടമായ ലക്ഷ്യത്തോടെ ബി.ജെ.പി-ആര്‍.എസ്സ്.എസ്സ് പ്രകടിപ്പിച്ച ക്രിമിനല്‍ മനോഭാവമാണ് നവമാധ്യമങ്ങളില്‍ വൈറലായി പ്രദര്‍ശിപ്പിച്ച വിഡീയോ വെളിപ്പെടുത്തിയിട്ടുള്ളത്. നവമാധ്യമങ്ങളില്‍ വ ദൃശ്യങ്ങളും, പരാമര്‍ശങ്ങളും, ശരീരഭാഷയും ബി.ജെ.പി-ആര്‍.എസ്സ്.എസ്സിന്റെ സാമൂഹ്യ വിരുദ്ധ ക്രിമിനല്‍ മുഖം ഒരിക്കല്‍ കൂടി പൊതുസമൂഹത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടി രിക്കുകയാണ്. ഈ കാര്യം മനസിലാക്കി കൊണ്ട് ഇവരുടെ ഹീനമായ പ്രകോപനങ്ങളില്‍ അകപ്പെടാതിരിക്കാന്‍ മുഴുവന്‍ സി.പി.ഐ(എം) പ്രവര്‍ത്തകരും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് കെ.പി.സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു.   

Post a Comment

0 Comments

Top Post Ad

Below Post Ad