കാഞ്ഞങ്ങാട്: (www.evisionnews.co) പ്രഭാത സവാരി കഴിഞ്ഞ് തിരിച്ചെത്തിയ വ്യാപാരി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞങ്ങാട്, മേലാങ്കോട്ടെ കെ.വരദരാജ് ഷേണായ് (58) ആണ് മരിച്ചത്. ഇന്നു രാവിലെ 8.30ന് ആണ് സംഭവം.രാവിലെ നടക്കാനിറങ്ങി വീട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കുന്നുമ്മലിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
''വര്‍ഷങ്ങളായി കോട്ടച്ചേരി ട്രേഡേര്‍സ് എന്ന പേരില്‍ വ്യാപാരം നടത്തി വരികയായിരുന്ന വരദരാജ് ഷേണായ് സുപരിചതനാണ്. ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് മാതാവ് ശാരദാ ഷേണായ് മരിച്ചത്. ശൈലജ ഷേണായ് ഭാര്യയും ദേവാനന്ദ് ഷേണായ്, വേദവ്യാസ ഷേണായ് മക്കളുമാണ്.

Post a Comment
0 Comments