
കാസർകോട് : (www.evisionnews.co)ദേലമ്പാടി പഞ്ചായത്തിലെ ബെള്ളിപ്പാടിയില്‍ സി.പി.ഐ(എം) ബ്രാഞ്ച് ഓഫീസ് അടിച്ചുതകര്‍ക്കുകയും, തീവെക്കുകയും ചെയ്ത ബി.ജെ.പി ആക്രമികളെ മുഴുവന്‍ നിയമത്തിന്റെ മുമ്പില്‍കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം)ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു .ബി.ജെ.പി നേതാവ് നവീന്‍ കുമാര്‍ കട്ടീൽ പ്രതിനിധികരിക്കുന്ന മംഗലാപുരം പാര്‍ലമെന്റ് മണ്ഡലം അതിര്‍ത്തിയായിട്ടു ള്ള ഈ പ്രദേശത്ത് ചുവന്നകൊടിയും, ഓഫീസും എവിടെ കണ്ടാലും നശിപ്പിക്കുണമെന്ന എം.പിയുടെ പ്രകോപനപരമായ പ്രസംഗങ്ങളും ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍, കാറഡുക്ക ഏരിയാ സെക്രട്ടറി സിജിമാത്യു, ഏരിയാ കമ്മിറ്റി അംഗം എ.പി.കുശലന്‍ എിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ജില്ലയില്‍ ഇതുവരെയില്ലാത്ത തരത്തില്‍ സമനിലതെറ്റിയ നിലയില്‍ലുള്ള ആക്രമണമാണ് നടന്നത്.ചുവരും, ഓഫീസ് വാതിലും വെട്ടി പൊളിക്കുകയും, ഓഫീസ് ഉപകരണങ്ങളും, ഫര്‍ണ്ണിച്ചറുകളും നശിപ്പിക്കുകയും, ഓഫീസിന് മുമ്പില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായത്.ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സഹായങ്ങളുടെ ഫലമായുള്ള സാമ്പത്തിക തകര്‍ച്ചയും, അഴിമതിയുടെയും പശ്ചാത്തലത്തില്‍ വളര്‍ന്ന് വരുന്ന അസംതൃപ്തിയെ മറികടക്കാന്‍ പ്രയോഗിക്കുന്ന വര്‍ഗ്ഗീയ അജണ്ട ഫലിക്കാതെ വരുന്നതിലുള്ള അങ്കലാപ്പാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിറകിലുള്ളത്.ജില്ലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് സി.പി.ഐ(എം) സ്വീകരിച്ചുവരുന്ന ആത്മസംയമനത്തെ ഉപയോഗപ്പെടുത്തി സി.പി.ഐ.എമ്മിനെ ആക്രമിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളെ തിരിച്ചറിയാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും കെ.പി.സതീഷ്ചന്ദ്രൻ അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments