Type Here to Get Search Results !

Bottom Ad

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ അടിമുടി മാറുന്നു; ലിഫ്റ്റും വാഹനപാര്‍ക്കിംഗും നടപ്പാതയും നിര്‍മ്മിക്കും


കാസര്‍കോട്: (www.evisionnews.co) റെയില്‍വെ പാലക്കാട് ഡിവിഷണല്‍ എഞ്ചിനീയര്‍ (ഡി.എന്‍) മുഹമ്മദ് ഇസ്ലാമിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ സാന്നിന്ധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. റെയില്‍വെ സ്റ്റേഷന്‍ പരിസരം സൗന്ദര്യവല്‍ക്കരണത്തിന് വേണ്ടി രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

എം.എല്‍.എയുടെ അഭ്യര്‍ത്ഥനയുടെ ഭാഗമായാണ് റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്ന് കിടക്കുന്ന ഉപയോഗശൂന്യമായ സ്ഥലങ്ങള്‍ പാര്‍ക്കിംഗിനും, നടപ്പാതയടക്കമായി ഉപയോഗപ്പെടുത്താന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ ലിഫ്റ്റ് ഘടിപ്പിക്കുന്നതിന് വേണ്ടി അനുമതി ലഭിച്ചതായും റെയില്‍വെ എഞ്ചിനീയര്‍ അറിയിച്ചു.
റെയില്‍വെ മംഗളൂരു എ.ഇ ഗോപീചന്ദ്ര, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍മാരായ വി.കെ പാത്തൂര്‍, വിനോദ്, നഗരസഭ കൗണ്‍സിലര്‍ മുജീബ് തളങ്കര, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സലീം കുന്നില്‍, ഇബ്രാഹിം കസബ്, അന്‍സാരി കുന്നില്‍ തുടങ്ങിയവരും എം എല്‍ എയോടൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad