രാജപുരം : (www.evisionnews.co) വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതികളെ പോലീസ് പിടികൂടി. പെരുതടിയിലെ രമേശന്‍ (25), വിജയന്‍ (27) എന്നിവരെയാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടയിലാണ് പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് സ്‌കൂളധികൃതര്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതരെ വിവരമറിയിച്ചു. ഒന്നാംപ്രതിയായ രമേശന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പീഡനത്തിന് ഇരയാക്കിയത്. ഇതിന് പിന്നാലെയാണ് രമേശന്റെ സുഹൃത്തായ വിജയനും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മറ്റൊരിടത്താണ് താമസം.

Post a Comment
0 Comments