കാസര്‍കോട്: (www.evisionnews.co) എസ്. എഫ് ഐയുടെ അക്രമ രാഷ്ട്രീയമൂലം ക്യാമ്പസ്സില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണ്ടന്ന ഹൈക്കോടതിയുടെ ഉത്തരവ് വിദ്യാര്‍ത്ഥികളോടുള്ള വെല്ലു വിളിയാണെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി പ്രസ്ഥവനയില്‍ പറഞ്ഞു. ഭരണഘടന സ്വാതന്ത്രമനുസരിച്ച് സംഘടിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശം നിഷേധിക്കാനല്ല കോടതി നോക്കേണ്ടത് മറിച്ച് എസ്. എഫ് ഐയുടെ സ്വഭാവം തിരുത്താനാണ് നോക്കേണ്ടത്്.
വിദ്യാര്‍ത്ഥികള്‍ അഭിമുഖരിക്കുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരമായത് വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടലാണ്, ഈ വിധി സര്‍ക്കാറിനും കോളേജ് മാനേജ്‌മെന്റിനും വിദ്യാര്ഥികളുടെമേല്‍ എന്തും അടിച്ചേല്പിക്കാനുള്ള സ്വതന്ത്രമായി മാറും ഇത് . എം. എസ്. എഫ് ഈ വിധിക്കെതിരെ മേല്‍കോടതിയെ സമീപിക്കമെന്നും എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അറിയിച്ചു

Post a Comment
0 Comments