Type Here to Get Search Results !

Bottom Ad

ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Image result for kadakampallyകൊച്ചി: (www.evisionnews.co)ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനമരുതെന്ന ശക്തമായ നിലപാടാണ് സര്‍ക്കാരിന്റേത്. സര്‍ക്കാര്‍ ഈ നിലപാടില്‍ ഉറച്ച് നില്‍ക്കും. കേസിനാവശ്യമായ രേഖകളും വിവരങ്ങളും കോടതിയാവശ്യപ്പെട്ടാല്‍ നല്‍കുമെന്നും അദ്ദേഹം ആലുവയില്‍ പറഞ്ഞു.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. സ്ത്രീകള്‍ക്കുളള നിയന്ത്രണം ലിംഗ വിവേചനമാണോയെന്നും ക്ഷേത്രപ്രവേശന നിയമങ്ങളുടെ ഭരണഘടനാ സാധുതയും ബെഞ്ച് പരിഗണിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad